മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു

Sunday 13 December 2015 8:33 pm IST

അമ്പലപ്പുഴ: മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. മതില്‍ തകര്‍ന്നുകിടക്കുന്ന ഭാഗത്തുകൂടി സ്‌കൂള്‍ പരിസരത്ത് കയറിയാണ് മദ്യപാനികളും സാമൂഹ്യവിരുദ്ധരും ഇവിടെ താവളമാക്കുന്നത്. നാലുവശത്തും മതിലുള്ള സ്‌കൂളിന്റെ കിഴക്കുഭാഗത്തെ ഒരുഭാഗം വിദ്യാര്‍ത്ഥികള്‍ പൂര്‍ണമായും തകര്‍ത്തിരിക്കുകയാണ്. മാസങ്ങള്‍ക്കുമുമ്പേ തകര്‍ത്ത ഈ ഭാഗം പുനസ്ഥാപിക്കാന്‍ സ്‌കൂള്‍ അധികൃതരും പിടിഎ സമിതിയും തയ്യാറാകാത്തതാണ് സാമൂഹ്യവിരുദ്ധര്‍ സ്‌കൂള്‍ പരിസരത്ത് തമ്പടിക്കാന്‍ കാരണമാകുന്നത്. സന്ധ്യ കഴിഞ്ഞാല്‍ ഇവിടെ മദ്യപാനവും സംഘര്‍ഷമുണ്ടാകുന്നതും പതിവാണ്. മോഷ്ടാക്കള്‍ ഉള്‍പ്പെടെ സ്‌കൂള്‍ പരിസരത്ത് തമ്പടിക്കാറുണ്ടെന്ന് പരിസരപ്രദേശങ്ങളില്‍ നിരന്തരമായി നടക്കുന്ന മോഷണങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടുകാരും പറയുന്നു. പൊളിഞ്ഞുകിടക്കുന്ന മതില്‍ പുനസ്ഥാപിച്ച് സ്‌കൂളും പരിസരവും സംരക്ഷിക്കണമെന്ന് രക്ഷകര്‍ത്താക്കള്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നു. പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ പല പ്രാവശ്യവും ക്ലാസ്മുറികളില്‍ നിന്നും മദ്യക്കുപ്പുകള്‍ എടുത്തുമാറ്റിയാണ് പഠനത്തിനായുപയോഗിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.