ചിത്രപ്രദര്‍ശനം ഇന്നു മുതല്‍(ഞായറാഴ്ച)

Sunday 13 December 2015 9:01 pm IST

  കല്‍പ്പറ്റ: വേള്‍ഡ് വൈഡ് ആര്‍ട്ട് മൂവ്‌മെന്റ്, ഫാന്റസി ആര്‍ട്ട്‌സ്, നീര്‍മാതളം ബുക്‌സ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രപ്രദര്‍ശനം മാനന്തവാടി ലളിതകലാ അക്കാദമി ഹാളില്‍ ഇന്ന് (ഞായറാഴ്ച)ആരംഭിക്കുമെന്ന് സംഘാടകരായ അനില്‍ കുറ്റിച്ചിറ, ജിന്‍സ് ഫാന്റസി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് 1.30 ന് പ്രശസ്ത ചിത്രകാരന്‍ ജോസഫ് എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ചിത്രകാരന്‍മാരുടെയും, അമേരിക്ക, ഹോളണ്ട്, വിയറ്റ്‌നാം, കൊസാവോ, ബംാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രകാരന്മാരുടെയും അപൂര്‍വ്വ സൃഷ്ടികളും പ്രദര്‍ശനത്തില്‍ ഉണ്ടാകും. ഈ മാസം 18 വരെ ചിത്രപ്രദര്‍ശനം നീണ്ടു നില്‍ക്കും. ചടങ്ങില്‍ നീര്‍മാതളം ബുക്‌സ് ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ജെയ്ന്‍ ടീച്ചര്‍ സ്മാരക കവിതാ പുരസ്‌കാരം ഈ വര്‍ഷത്തെ ജേതാവായ ദ്രുപത് ഗൗതമിന് വിതരണം ചെയ്യും. കുപ്പാടി ഗവ. ഹൈസ്‌കൂളിലെ 10-ാം €ാസ് വിദ്യാര്‍ഥിയാണ് ദ്രുപത് ഗൗതം. ഈ വര്‍ഷം ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച വിദ്യാര്‍ഥികളുടെ രചനകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. പ്രശസ്തി പത്രവും, 5001 രൂപയും, പുസ്തകങ്ങളും അടങ്ങുന്നതാണ് അവാര്‍ഡ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.