കുമളി: 16 കാരിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ യുവാവിനെ റിമാന്റ് ചെയ്തു. ഓട്ടോ ഡ്രൈവറും അണക്കര കടച്ചിക്കടവ് സ്വദേശിയുമായ രമേശ്(24) ആണ് പിടിയിലായത്. സമീപവാസിയായ പെണ്‍കുട്ടിയെ ഇയാള്‍ തമിഴ്നാട്ടിലുള്ള ബന്ധുവിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. കഴിഞ്ഞ ഒക്ടോബര്‍ 10 നാണ് സംഭവങ്ങളുടെ തുടക്കം. സംഭവത്തെകുറിച്ച് സ്കൂള്‍ അധികൃതര്‍ അറിയുകയും ചൈല്‍ഡ് ലൈന്‍ പരാതി നല്‍കുകയുമായിരുന്നു. ചൈല്‍ഡ് ലൈനാണ് കുമളി പോലീസിന് കേസ് കൈമാറിയത്. നിരവധി തവണ ഇയാള്‍ പീഡിപ്പിച്ചതായി കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. പ്രതിയെ കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ നിന്നുമാണ് കുമളി ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് അഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: