കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കബൂളില്‍ സ്പാനിഷ് എംബസിക്ക് സമീപം താലിബാന് ഭീകരാക്രമണത്തില്‍ ഏഴ്പേര് കൊല്ലപ്പെട്ടു. ഒരു വിദേശിയും നാല് അഫ്ഗാന് പോലീസുകാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
നിരവധി വിദേശ നയതന്ത്ര ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ആക്രമണം നടന്നത്. സംഭവം നടന്ന് 13 മണിക്കൂറിനുള്ളില്‍ സുരക്ഷാസംഘം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. താലിബാന് വക്താവ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: