കണ്ണൂര്‍: എഡുക്കേഷന്‍ ലോണീസ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ വായ്പയെടുത്തവരുടെ യോഗം ഇഎല്ഡബ്ല്യുഒ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.സി.മാണിയുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട് മംഗലാട്ട് രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. എ.പി.ദയാലന്‍, ചേരിക്കല്ലില്‍ മായിന്‍ അലി, ബെന്നി ഫെര്‍ണാണ്ടസ്, ടി.ടി.പി.അബ്ദുള്‍ അസീസ്, പി.പി.കുഞ്ഞിരാമന്, കെ.സജീവന്, പി.എം.പുരുഷോത്തമന്, സി.വി.വിമല എന്നിവര്‍ സംസാരിച്ചു. കെ.എസ്.പ്രേംകുമാര്‍, ടി.വി.ശ്രീധരന്, വിശാഖ് വിജയന്, പി.വിദ്യാധരന്, ടി.രാജന്, കെ.റീന, എന്‍.മഞ്ജുഷ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ വായ്പ എടുത്തവരെ ചില ബാങ്കുകള്‍ കടക്കെണിയില്‍ നിന്ന് വിമുക്തമാക്കാതെ കേസുകളില്‍പ്പെടുത്തി ബുദ്ധിമുട്ടിക്കുന്നത് ഉടന്‍ നിര്‍ത്തിവെക്കണമെന്ന് യോഗം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. യോഗത്തില്‍ ഇഎല്ഡബ്ല്യുഒ കണ്ണൂര്‍ ജില്ലാ കമ്മറ്റിക്ക് രൂപം നല്കി. ഭാരവാഹികളായി ബെന്നി ഫര്ണ്ടാസ്-പ്രസിഡണ്ട്, സി.വി.വിമല-വൈസ് പ്രസിഡണ്ട്, ചേരിക്കല്ലില്‍ മായിന്‍ അലി-സെക്രട്ടറി, കെ.സജീവന്-ജോയന്റ് സെക്രട്ടറി എന്നിവരെയും 11 അംഗ എക്സിക്യൂട്ടീവ് കമ്മറ്റെയും തെരഞ്ഞെടുത്തു. ചന്ദ്രന് മാണിയൂര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: