കോയമ്പത്തൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കോയമ്പത്തൂരിലെ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കുന്നു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുമെന്ന നിലപാടില്‍ നിന്നു കേരളം പിന്മാറണമെന്നാണ് ഇവരുടെ ആവശ്യം. സമരം ചെയ്യുന്ന തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തി.
ഇതേ വിഷയത്തില്‍ ഈറോഡില്‍ ട്രേഡേഴ്സ് അസോസിയേഷന് ബന്ദ് പ്രഖ്യാപിച്ചു. തമിഴ്നാട് സര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ചാണു ബന്ദ്. ഈറോഡിലെ കേരള സമാജവും ബന്ദിനു പിന്തുണ നല്കി. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം ഉപയോഗിക്കുന്ന അഞ്ചു ജില്ലകളില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. തേനി, മധുര, രാമനാഥപുരം, ശിവഗംഗ, ദിന്‍ഡിഗല്‍ എന്നിവിടങ്ങളിലായിരുന്നു ഹര്‍ത്താല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: