കണ്ണൂര്‍: അഖില കേരള തന്ത്രിസമാജം ഉത്തരമേഖലാ ഘടകത്തിന്റെ ആസ്ഥാന മന്ദിര സമര്‍പ്പണ വാര്‍ഷികത്തോടനുബന്ധിച്ച് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ ആര്‍ഷജ്ഞാന സദസ്സ് നടന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സജീവ് മാറോളി സമ്മേളനം ഉദ്ഘാടനം ചെയ്തു. തന്ത്രി സമാജം ഉത്തരമേഖലാ ഘടകത്തിന്റെ മൂന്നാമത് വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് ചിദാനന്ദപുരി സ്വാമികളുടെ നേതൃത്വത്തിലുള്ള വിചാര സദസ്സ് സംഘടിപ്പിച്ചത്. കണ്ണൂര്‍ കക്കാട് ചേനോളി ഗുരു ഭഗവതി ക്ഷേത്രപരിസരത്താണ് പരിപാടികള്‍ നടന്നത്. വൈകുന്നേരം മൂന്നരയ്ക്ക് സാംസ്കാരിക സമ്മേളനം നടന്നു. സംസ്ഥാന മുന്നോക്ക ക്ഷേമ കോര്പ്പേറേഷന് ഡയറക്ടര്‍ എം.പി.മുരളി സംസാരിച്ചു.
കാലത്ത് സൂര്യകാലടി സൂര്യന് പരമേശ്വരന് ഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമം, വേഴപ്പറമ്പ് കൃഷ്ണന് നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ മഹാമൃത്യുഞ്ജയഹോമം, ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നവഗ്രഹ പൂജ, വേദജപം എന്നിവയും നടന്നു. തുടര്‍ന്ന് നടന്ന ആചാര്യ സംഗമത്തില്‍ കേരളത്തിലെ വിവിധ മഹാക്ഷേത്രങ്ങളിലെ താന്ത്രിക പ്രമുഖരെ ആദരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: