അരങ്ങം മഹാദേവ ക്ഷേത്ര മഹോത്സവം ജനുവരി 15 മുതല്‍

Sunday 13 December 2015 10:37 pm IST

ആലക്കോട്: അരങ്ങം ശ്രീ മഹാദേവ ക്ഷേത്ര കൊടിയേറ്റമഹോത്സവം ജനുവരി 15 മുതല്‍ 22 വരെ വിവിധ ചടങ്ങുകളോടും കലാപരപാടികളോടും കൂടി നടക്കും. 13ന് പ്രാസാദ ശുദ്ധി തുടങ്ങി ക്ഷേത്ര ഉത്സവത്തിന് മുന്നോടിയായുള്ള പൂജകള്‍ നടക്കും. 14ന് വൈകുന്നേരം 4 മണിക്ക് ആലക്കോട് കൊട്ടാരത്തില്‍ നിന്നും തിരുവാഭരണ ഘോഷയാത്രയും ആലക്കോട് ഹിന്ദുധര്‍മ്മസ്തൂപ മുത്തപ്പന്‍ ദേവസ്ഥാനത്ത് നിന്നും കലവറ നിറക്കല്‍ ഘോഷയാത്രയും ആരംഭിക്കും. 15ന് വൈകുന്നേരം ലക്ഷം ദീപ സമര്‍പ്പണം, ക്ഷേത്രം തന്ത്രിയെ സ്വീകരിക്കല്‍, 7 മണിക്ക് കൊടിയേറ്റം, 7 30ന് ക്ഷേത്ര സ്റ്റേജില്‍ കലാപരിപാടികളുടെ ഉദ്ഘാടനം, 11 മണിക്ക് പന്തളം കൃഷ്ണന്‍ കുട്ടിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടും രംഗകലയും - കതിരോത്സവം എന്നിവ നടക്കും. എല്ലാ ദിവസവും ക്ഷേത്ര സ്റ്റേജില്‍ വിവിധ ക്ഷേത്രകലകള്‍ അരങ്ങേറും. എല്ലാ ദിവസവും വൈകുന്നേരം പ്രമുഖരായ വ്യക്തികള്‍ പ്രഭാഷണം നടത്തും. എല്ലാ ദിവസവും ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഉച്ചക്ക് അന്നദാനം ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.