ഇരിട്ടി: ബിജെപി ഇരിട്ടി മുന്‍സിപ്പല്‍ കമ്മിറ്റി യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. മീത്തലെ പുന്നാട് യു പി സ്കൂളില്‍ നടന്ന യോഗം ബിജെപി ജില്ലാ ജനറല്‍ സിക്രട്ടറി കൂട്ട ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ഗോവിന്ദന് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എളക്കുഴി മുഖ്യ ഭാഷണം നടത്തി. മനോഹരന് വയോറ, പി.കൃഷ്ണന്, സജിത്ത് കീഴൂര്‍, പി.വി.രാഘവന്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ പി.വി.ദീപ, സത്യന് കൊമ്മേരി, പി.എം.രവീന്ദ്രന്, സി.വി.രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ കെ.ശിവശങ്കരന് പ്രസിഡണ്ടായും വി.മനോഹരന്, പി.വി.ജയലക്ഷ്മി എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരായും 35 അംഗ മുനിസിപ്പല്‍ കമ്മിറ്റി രൂപീകരിച്ചു. മറ്റു ഭാരവാഹികളായി പി.ഗോവിന്ദന്, കെ.ജയപ്രകാശ്-ജനറല്‍സെക്രട്ടറിമാര്‍, അജയകുമാര്‍ നടുവനാട്, അനിത അശ്വിനികുമാര്‍-സിക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: