കണ്ണൂര്‍: വിവിധ ക്ഷേത്രങ്ങളുടെ ഫണ്ട് വിവിധ ദേവസ്വം ബോര്‍ഡുകളിലൂടെ പൊതുമരാമത്ത് വകുപ്പിലൂടെയും മറ്റും വകമാറ്റി ചെലവഴിക്കുകയും അത് മറച്ചുവെച്ചുകൊണ്ട് നിയമസഭയിലും മറ്റും പ്രസ്താവന നടത്തുകയും ചെയ്ത ഭരണാധികാരികളുടെ നടപടിയും അതിലൂടെ കേരള ജനതയെയും പ്രത്യേകിച്ച് ഹൈന്ദവ ജനതയെയും വിഡ്ഡികളാക്കി നടപടിയെയും ഹിന്ദു ഐക്യവേദി തളിപ്പറമ്പ് താലൂക്ക് കമ്മറ്റി അടിയന്തിര യോഗം പ്രതിഷേധിച്ചു. ദേവസ്വം മന്ത്രി ഇക്കാര്യത്തില്‍ നിയമസഭയില്‍ത്തന്നെ ക്ഷമാപണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.ടി.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: