ആലക്കോട്: ജനുവരി 15 മുതല്‍ 22 വരെ നടക്കുന്ന ആലക്കോട് അരങ്ങം മഹാദേവ ക്ഷേത്ര കൊടിയേറ്റ മഹോത്സവത്തിന്റെയും ജനുവരി 15ന് വൈകുന്നേരം നടക്കുന്ന ലക്ഷംദീപ സമര്‍പ്പണത്തിന്റെയും ഫണ്ട് ശേഖരണം ക്ഷേത്ര തിരുനടയില്‍ വച്ച് നടന്നു. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് സി.മോഹനന് ആദ്യ തുക കപ്പണ ശ്രീ വീരഭദ്രസ്വാമി ക്ഷേത്ര അധികാരി പി.പി.നാരായണന് നമ്പ്യാരില്‍ നിന്നും ഏറ്റുവാങ്ങി. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ അപ്പുക്കുട്ടന് സ്വാമി മഠം കെ.കെ.നാരായണന് എന്നിവര്‍ സന്നിഹിതരായിരുന്നു.
്ര്രപാദേശിക കമ്മിറ്റി ഭാരവാഹികളുടെ യോഗം സി.മോഹനന്റെ അധ്യക്ഷതയില്‍ പി.പി.നാരായണന് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഉത്സവാഘോഷക്കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം.ആര്.മണിബാബു, ഡിവൈഎസ്പി പി.കെ.പ്രഭാകരന്, എം.കെ.ജയചന്ദ്രന്, എം.എസ്.നായര്‍, കെ.ജി.ഗോപാലകൃഷ്ണന് നായര്‍, സി.ജി.ഗോപന്, സി.വിജയമ്മ എന്നിവര്‍ സംസാരിച്ചു. അപ്പുക്കുട്ടന് സ്വാമിമഠം സ്വാഗതവും കെ.കെ.നാരായണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: