രക്ഷാപ്രവര്‍ത്തനത്തിനും മാതൃകയായി കണമല

Sunday 13 December 2015 10:57 pm IST

എരുമേലി: ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക ബസ് അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനും മാതൃകയായി കണമലയും. ഉച്ചയോടെ അപകടത്തില്‍പ്പെടുന്ന ബസിന്റെ ഡ്രൈവറെ സീറ്റില്‍ നിന്നും വലിച്ചെടുക്കുന്നത് നിലക്കലില്‍ നിന്നും പള്ളിയില്‍പോകാനെത്തിയ ആറ്റുകുന്ന് വീട്ടില്‍ അച്ചന്‍കുഞ്ഞും സുഹൃത്തുക്കളുമാണ്. ബഹളംകേട്ട്്് ഓടിക്കൂടിയ നാട്ടുകാര്‍ ബസിന്റെ തകര്‍ന്നഭാഗം പോളിച്ചുനീക്കി പരിക്കേറ്റവരെ രക്ഷപ്പെടുത്തുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചു. അപകടത്തെത്തുടര്‍ന്ന് എരുമേലി എസ്‌ഐ കെ.ഐര്‍.സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്.മനോജ് ഗണേശന്‍ പുളിമൂട്ടില്‍, രാഹുല്‍മുട്ടപ്പള്ളി, അശോകന്‍ എരുമേലി, ഗ്രാമപഞ്ചായത്ത്് പ്രസി. ടി.എസ്.കൃഷ്ണകുമാര്‍, പഞ്ചായത്തംഗങ്ങളായ സോമന്‍ അനീഷ് പരിക്കേറ്റ തീര്‍ത്ഥാടകരെ തുലാപ്പള്ളി വൈകുണ്ഠപുരം ക്ഷേത്രത്തിലെത്തിച്ച സന്തോഷ് മുക്കോലി സേവാഭാരതി ആംബുലന്‍സ് പ്രവര്‍ത്തകര്‍, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍ വാഹനവകുപ്പ്, റവന്യൂവകുപ്പ് അടക്കം നിരവധിയാളുകളാണ് തീര്‍ത്ഥാടകര്‍ക്ക് സഹായത്തിനായി ഏറെ കഷ്ടപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.