ദേശീയ സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു

Sunday 13 December 2015 10:59 pm IST

കോട്ടയം: ദേശീയ സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു. സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പ്രസന്നമൂര്‍ത്തിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ജസ്റ്റിസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്‍ പ്രഭാഷണം നടത്തി. സമാപനസഭയില്‍ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ഡോ.പി. ആര്‍.സോന ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത പ്രചാരക് പി.ആര്‍.ശശിധരന്‍ പ്രഭാഷണം നടത്തി. ചടങ്ങില്‍ ചെന്നൈയിലെ പ്രളയബാധിതര്‍ക്കായി സേവാഭാരതി നല്‍കുന്ന സഹായത്തിന്റെ ആദ്യഘഡു പ്രാന്തപ്രചാരകിന് കൈമാറി. അന്തരിച്ച ഗണേശിന്റെ കുടുംബത്തിനുള്ള സഹായനിധിയും കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.