മൊബൈല്‍ ഫോണ്‍ മോഷണം താത്ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍

Sunday 13 December 2015 11:08 pm IST

ശബരിമല: വെള്ള നിവേദ്യം ഓഫീസില്‍ നിന്ന് ദേവസ്വം ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ അപഹരിച്ച കേസില്‍ ദേവസ്വം താത്ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍.  ആലപ്പുഴ കരുവാറ്റ കടുവന്‍കുളങ്ങര മണി ഭവനത്തില്‍ ശശി(48)നെയാണ് സന്നിധാനം എസ്‌ഐ അശ്വത്ത്.എസ്. കാരായ്മയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്. മൊബൈല്‍ ഫോണ്‍ കാണാതായ പരാതിയെ തുടര്‍ന്ന് ശശി താത്ക്കാലികമായി താമസിക്കുന്നിടത്ത് നടത്തിയ പരിശോധനയില്‍ ഇയാളുടെ ബാഗില്‍ നിന്നും അപഹരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന 117 കവര്‍ ബീഡിയും മറ്റു പുകയില ഉത്പ്പന്നങ്ങളും പിടിച്ചെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.