ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് മുന്‍വര്‍ഷത്തെക്കാള്‍ 17 അടി കുറവ്. ഡാമിലെ നിലവിലെ ജലനിരപ്പ് 2365 അടിയാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം 2382 അടിയായിരുന്നു ജലനിരപ്പ്.
ഇത് സംസ്ഥാനത്തെ മുഴുവന്‍ വൈദ്യുതോല്‍പ്പാദനത്തെ ബാധിക്കാന്‍ സാധ്യത. മുന്‍വര്‍ഷത്തെക്കാള്‍ മഴകുറഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ കാരണമായത്.
കാലവര്‍ഷം കുറഞ്ഞെങ്കിലും തുലാവര്‍ഷ മഴ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണ് അനുഭവപ്പെട്ടത്. മുല്ലപ്പെരിയാര്‍ തുറന്നത് ഇടുക്കിയില്‍ ഒരടിക്ക് മുകളില്‍ വെള്ളം ഉയരുന്നതിന് കാരണമായിരുന്നു. ഇത് കോടികളുടെ ലാഭമാണ് വൈദ്യുതിവകുപ്പിന് നേടിക്കൊടുത്തത്. പദ്ധതി പ്രദേശത്ത് 4 ദിവസമായി മഴയില്ല.
വേനല്‍ കടുക്കുന്നതോടെ കറന്റ്കട്ട് ഉള്‍പ്പെടെയുള്ള നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ട അവസ്ഥയിലേക്ക് ഇത് വകുപ്പിനെ എത്തിക്കും എന്നാണ് അധികൃതര്‍ പറയുന്നത്. സംഭരണശേഷിയുടെ 59 ശതമാനം ജലമാണ് ഡാമില്‍ ഇപ്പോള്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: