കൊച്ചി: സി.പി.എം ജില്ലാ കമ്മിറ്റികളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സത്യസന്ധരെ കള്ളപ്രചരണം നടത്തി തോല്‍പ്പിക്കാന്‍ ഗൂഢശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ആരോപിച്ചു. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പത്തനംതിട്ടയില്‍ വി.എസിന് മേല്‍ക്കെയുണ്ടായിരുന്ന ജില്ലാ കമ്മിറ്റിക്ക് തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു വി.എസ്. പാര്‍ട്ടി സമ്മേളനങ്ങളില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പിനുള്ള അവകാശമുണ്ട്. അതിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. എന്നാല്‍ ചിലരെ കോണ്‍ഫറന്‍സ് നടത്തി തോല്‍പ്പിക്കാന്‍ ശ്രമിച്ചു.
കുറെക്കാലമായി അധികാരത്തില്‍ ഇരിക്കുന്നവരെ മാറ്റാനുള്ള നേരായ നീക്കം സി.പി.എം നടത്തുന്നുണ്ട്. എന്നാല്‍ ഇതിനിടെ ഏറ്റവും സത്യസന്ധരായവരെ തകര്‍ക്കാനും ശ്രമം നടക്കുന്നു. ഇതേക്കുറിച്ചു പ്രത്യേക അന്വേഷണം നടത്തണം.
ജനാധിപത്യത്തെ പരിപാലിക്കുന്ന പാര്‍ട്ടിയാണു സി.പി.എമ്മെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: