കോഴിക്കോട്: അഡ്വ.പി.എസ്. ശ്രീധരന് പിള്ള രചിച്ച മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. നോവും നനവും (കവിതാസമാഹാരം), മണ്ഡേല മുതല്‍ അഴീക്കോട് വരെ (പ്രതിഭാപ്രണാമം), നേര്‍ക്കാഴ്ചകള്‍ (ലേഖന സമാഹാരം) എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
നോവും നനവും അബ്ദുസമദ് സമദാനിയില്‍ നിന്ന് പത്രപ്രവര്ത്തകന് ഡോ.കെ. ശ്രീകുമാറും, മണ്ഡേല മുതല്‍ അഴീക്കോട് വരെ സാഹിത്യകാരന് സി. രാധാകൃഷ്ണനില്‍ നിന്ന് പത്രപ്രവര്‍ത്തകനായ പി.ജെ. ജോഷ്വയും നേര്‍ക്കാഴ്ചകള്‍ തലശ്ശേരി ജില്ലാ ജഡ്ജി കെ.ബൈജുനാഥില്‍ നിന്ന് നെല്‍സണ്‍ ഐപും ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.
കോഴിക്കോട് കെ.പി. കേശവമേനോന് ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. മാഞ്ചേരി നാരായണന് അധ്യക്ഷത വഹിച്ചു.ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ് പുസ്തകപരിചയം നടത്തി. ആര്‍എസ്എസ് പ്രാന്തസഹസംഘചാലക് അഡ്വ.കെ.കെ.ബലറാം, എന്‍.ഇ ബാലകൃഷ്ണമാരാര്‍,ഡോ.പി.പി. പ്രമോദ്, ഡോ. പീയൂഷ് നമ്പൂതിരിപ്പാട്, എ.കെ. തറുവയ്, റജിമാസ്റ്റര്, സിദ്ധീഖ്, സൂരജ് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള മറുപടി പ്രസംഗം നടത്തി. അഡ്വ.കെ.പ്രവീണ്‍ കുമാര്‍ സ്വാഗതവും ടി.എച്ച് വത്സരാജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: