എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി സുരക്ഷ കര്‍ശനമാക്കി

Monday 14 December 2015 3:09 am IST

ന്യൂദല്‍ഹി: ദല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പുനല്‍കി. ഈ സംസ്ഥാനങ്ങള്‍ക്ക് പുറമെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആക്രമണസാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. രാജ്യതലസ്ഥാനമായ ദല്‍ഹിക്ക് പുറമെ രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ പേരുകളാണ് ഇപ്പോള്‍ വെളിപ്പെട്ടിട്ടുള്ളത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് ആക്രമണസാധ്യത കല്‍പ്പിക്കപ്പെടുന്ന എട്ട് സംസ്ഥാനങ്ങളിലും അധികൃതര്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂര്‍, അജ്മീര്‍, ജോധ്പൂര്‍, സിക്കാര്‍ എന്നിവിടങ്ങളിലെ  വിനോദസഞ്ചാരകേന്ദ്രങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളുമാണ് ആക്രമണഭീഷണി നേരിടുന്നത്. ഭീകരാക്രമണങ്ങള്‍ ഉണ്ടാകാനിടയുള്ള സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍ എന്നിവിടങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച രാജസ്ഥാനില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ പോലീസ് പിടികൂടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.