ന്യൂദല്‍ഹി: ലോക പ്രശസ്ത യോഗഗുരു ബികെഎസ്. അയ്യങ്കാരിനു ഇന്റര്‍നെറ്റ് സെര്‍ച്ച് എന്ജിന് ഗൂഗിളിന്റെ ആദരം. അദ്ദേഹത്തിന്റെ 97-ാം ജന്മദിന വാര്‍ഷികത്തില്‍ പ്രത്യേകം തയാറാക്കിയ ഡൂഡിലിലൂടെയാണു ഗൂഗിള്‍ ഇന്ത്യ ആദരിച്ചത്. യോഗയെ ലോകത്തിന് പരിചയപ്പെടുത്തിയതില്‍ മുഖ്യപങ്കുവഹിച്ച അദ്ദേഹത്തെ യോഗ ഗുരു എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
1918 ഡിസംബര്‍ 14നു കര്‍ണാടകയിലെ ബേലൂരില്‍ ആണ് ബികെഎസ് അയ്യങ്കാര്‍ ജനിച്ചത്. പ്രമുഖ യോഗാചാര്യന് തിരുമലൈ കൃഷ്ണമാചാര്യയുടെ ശിഷ്യനായി യോഗയുടെ ലോകത്തിലേക്ക് പ്രവേശിച്ച അദ്ദേഹം 18 വയസു മുതല്‍ യോഗ പഠിപ്പിച്ചു തുടങ്ങി. അയ്യങ്കാര്‍ യോഗ എന്ന പേരില്‍ ഒരു പുതിയ സമ്ബ്രദായം തന്നെ ആവിഷ്കരിച്ച അദ്ദേഹം ഭാരതത്തിനകത്തും പുറത്തും യോഗ പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു.
ഹൈറ്റ് ഓണ്‍ ലൈറ്റ്, ഹൈറ്റ് ഓണ്‍ പ്രാണായാമ, ഹൈറ്റ് ഓണ്‍ ദി യോഗാ സൂത്രാ ഓഫ് പതഞ്ജലി, ഹൈറ്റ് ഓണ്‍ യോഗ തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 1991 ല്‍ പദ്മശ്രീയും 2002ല്‍ പദ്മ ഭൂഷണും 2014 ല്‍ പദ്മ വിഭൂഷണും നല്കി അദ്ദേഹത്തെ ആദരിച്ചു. 2014 ഓഗസ്റ്റ് 20ന് ആണ് അദ്ദേഹം അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: