മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു: വെള്ളാപ്പള്ളി

Monday 14 December 2015 12:34 pm IST

കൊല്ലം: മുന്‍ മുക്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങിനെ മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് കരുവാക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചടങ്ങില്‍ മുഖ്യമന്ത്രിയെ ഒഴുവാക്കിയതിന് ബിജെപി പഴിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ അദ്ധ്യക്ഷനുണ്ടാകില്ല. താന്‍ ആമുഖപ്രസംഗമാകും നടത്തുകയെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംഭവം വിവാദമായി മാറിയതിനാല്‍ ചടങ്ങിനെത്തുന്നവരുടെ എണ്ണം കൂടുമെന്നും പന്തലിന് നീളം കൂട്ടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.