ന്യൂദല്‍ഹി: ദൈവത്തിന്റെ സ്വന്തം നാടായ സുന്ദരകേരളത്തിലേക്കുള്ള ദിദ്വിന സന്ദര്‍ശനത്തെ ഉറ്റുനോക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്.
തൃശൂര്‍, കൊച്ചി, കൊല്ലം, വര്‍ക്കല എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നും നാളെ ഐഎന്‍എസ് വിക്രമാദിത്യയില്‍ നടക്കുന്ന കമാണ്ടേഴ്സ് മീറ്റില്‍ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
Looking forward to visiting 'God's Own Country', the beautiful #Kerala for a 2-day visit. Will be in Thrissur, Kochi, Kollam & Varkala.
— Narendra Modi (@narendramodi) December 14, 2015
Will address the Combined Commanders’ Conference on INS Vikramaditya tomorrow. https://t.co/fMUyBNVxsm
— Narendra Modi (@narendramodi) December 14, 2015
15-ാം തീയതി മുന്‍ മുഖ്യമന്ത്രി ആര് ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുമെന്നു ട്വീറ്റില്‍ കുറിച്ച മോദി സമൂഹത്തിനും വിദ്യാഭ്യാസത്തിനുമായി ഗുരുദേവന് ചെയ്ത നല്ല കാര്യങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
On 15th, will unveil a statue of Shri R Shankar at a SNDP programme. SNDP has done wonderful work for marginalised sections of society.
— Narendra Modi (@narendramodi) December 14, 2015
Will pay respects to Sree Narayana Guru at Sivagiri Mutt. Who can forget Sree Narayana Guru's great contribution to education& social reform
— Narendra Modi (@narendramodi) December 14, 2015
വൈകിട്ട് തൃശൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കുമെന്നും കേരളത്തിലെ നേതാക്കാന്മാരുമായി സംവദിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
In Thrissur I will address a @BJP4India meeting this evening. I will interact with our Karyakartas & leaders in Kerala during the meeting.
— Narendra Modi (@narendramodi) December 14, 2015
തിങ്കളാഴ്ച വൈകുന്നേരം 4.10നു പ്രത്യേക വ്യോമസേനാ വിമാനത്തില്‍ കൊച്ചിയിലെ ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍ സ്റ്റേഷനില്‍ എത്തിച്ചേരുന്ന പ്രധാനമന്ത്രി സ്വീകരണത്തിനുശേഷം 4.15നു ഹെലികോപ്റ്ററില്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്മെന്റ് കോളജ് ഗ്രൗണ്ടിലേക്കു തിരിക്കും. 4.50നു തേക്കിന്‍കാട് മൈതാനത്ത് എത്തിച്ചേരുന്ന അദ്ദേഹം വൈകുന്നേരം അഞ്ചിനു നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: