ഫിലിപ്പീന്‍സില്‍ 1079 പേരെ കാണാതായി

Friday 23 December 2011 3:07 pm IST

മനില: ഫിലിപ്പീന്‍സില്‍ ആഞ്ഞുവീശിയ വാഷി കൊടുങ്കാറ്റില്‍ 1079 പേരെ കാണാതായതായി സര്‍ക്കാര്‍ ആറിയിച്ചു. ആയിരത്തിലധികം പേര്‍ മരിച്ചു. നിരവധി പേരെ ദുരിതാശ്വാസ ക്യാംപുകളില്‍ പ്രവേശിപ്പിച്ചു. മൂന്നരലക്ഷത്തോളം പേരെ കൊടുങ്കാറ്റ് സാരമായി ബാധിച്ചു. കൊടുങ്കാറ്റിലും മിന്നല്‍ പ്രളയത്തിലും പതിനായിരത്തിലധികം വീടുകള്‍ തകര്‍ന്നു. ഇവര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെ കഴിയുകയാണ്. കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ മഴ ശക്തമായ വെള്ളപ്പൊക്കത്തിന് ഇടയാക്കി. നദികള്‍ കരകവിഞ്ഞൊഴുകി. നിരവധി പേര്‍ കടലിലേക്ക് ഒഴുകിപ്പോയി. ചില സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. കഗായാന്‍ ഡി ഓരോ, ലിഗാന്‍ പട്ടണങ്ങള്‍ പൂര്‍ണമായിതന്നെ ഇല്ലാതായപ്പെട്ട അവസ്ഥയിലാണ്. ദുരന്തം 338,000 പേരെയാണ് പ്രത്യക്ഷത്തില്‍ തന്നെ ബാധിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.