കോട്ടയം: എം.ജി. യൂണിവേഴ്സിറ്റി വിവേകാനന്ദ ചെയറിന്റെയും എന്‍എസ്എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവേകാനന്ദ സ്വാമിയുടെ ജീവിതവും ദൗത്യവും എന്ന വിഷയത്തെ ആസ്പദമാക്കി ഇന്റര്‍ കൊളിജിയന് ക്വിസ് മത്സരം സംഘടിപ്പിച്ചു.
മത്സരത്തില്‍ അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് തേവര സേക്രട്ട് ഹാര്‍ട്ട് കോളേജുകള്‍ ഒന്നാം സ്ഥാനം നേടി. കോട്ടയം സിഎംഎസ് കോളേജിനാണ് രണ്ടാം സ്ഥാനം. ചാന്നാനിക്കാട് എസ്എന്‍ കോളേജ് മൂന്നാം സ്ഥാനം നേടി. വിവേകാനന്ദ ചെയര്‍ അദ്ധ്യക്ഷന്‍ പ്രൊഫ. ഒ.എം. മാത്യു, എന്‍എസ്എസ് ഡയറക്ടര്‍ ഡോ. കെ. ബാബുക്കുട്ടന് എന്നിവര്‍ വിജയികളെ അനുമോദിച്ചു. പുരസ്കാരവും സര്‍ട്ടിഫിക്കറ്റുകളും സ്വാമിജിയുടെ 183-ാം ജന്മദിനമായ ജനുവരി 12ന് സര്‍വ്വകലാശാലാ അങ്കണത്തില്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: