ആലപ്പുഴ: ആശുപത്രിയില്‍ നിന്ന് രോഗിയുമായി മടങ്ങിയ ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മടങ്ങുകയായിരുന്ന ആലപ്പുഴ തിരുവമ്പാടി കുന്നേല്‍ വീട്ടല്‍ വര്‍ഗ്ഗീസിന്റെ മകന് എല്‍സണ്‍(22), എല്‍സന്റെ അമ്മ സ്റ്റെല്ല (47), സഹോദരി കൊച്ചുത്രേസ്യ(28), ഓട്ടോഡ്രൈവര്‍ വണ്ടാനം തൈപ്പൊക്കലില് ഗോപിയുടെ മകന് ബിനീഷ്(35,) കാര്‍ യാത്രിക ചാരുംമൂട് കേമല്ലൂര് വിനു വിഹാറില്‍ ശ്യാമള(60) എന്നിവര്‍ക്കാണ് പരിക്ക്.
ദേശിയ പാതയില്‍ മെഡിക്കല്‍ കോളേജിന് മുന്‍വശം ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം. മെഡിക്കല്‍ കോളേജില്‍ നിന്ന് സ്കൂട്ടറില്‍ ദേശിയ പാതയില്‍ എത്തിയ യുവതിയെ ഇടിക്കാതിരിക്കാന്‍ ഓട്ടോറിക്ഷവെട്ടിച്ചു മാറ്റുന്നതിനിടെ എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: