തൊടുപുഴ: 10-ാം ക്ലാസ്സുകാരിയെ അപമാനിച്ച മദ്ധ്യവയസ്കന് പിടിയില്‍. മണക്കാട് പുതുപ്പരിയാരം കണിയാന്‍കുടിയില്‍ സാബു(45) ആണ് പിടിയിലായത്. സമീപവാസിയായ പെണ്‍കുട്ടിയെ ഒരുമാസം മുമ്പാണ് ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചത്. നിരന്തര ശല്യത്തെതുടര്‍ന്ന് പെണ്‍ക്കുട്ടി വല്ല്യമ്മയോട് സംഭവങ്ങളെകുറിച്ച് പറയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ചന് വിവരമറിയുകയും ഇടുക്കി എസ്പിക്ക് പരാതി നല്‍കുകയുമായിരുന്നു. തൊടുപുഴ വനിത എസ്ഐ നേരിട്ടെത്തിയാണ് പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തത്. മേസ്തിരിപണിക്കാരനായ സാബുവിനെ തൊടുപുഴ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ജില്‍സണ്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: