ചേര്‍ത്തല: മറവന്തുരുത്ത് പഞ്ചായത്തിലെ, വാളാമ്പള്ളി പാലത്തിന് സമീപം, ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് വിണ്ടും പൊട്ടിയതോടെ, ചേര്‍ത്തല താലൂക്കിലെ കുടിവെള്ളവിതരണം പൂര്‍ണ്ണമായും നിലച്ചു. ഈ വര്‍ഷം ഇവിടെ പൈപ്പ് പൊട്ടുന്നത് ഏഴാം പ്രാവശ്യമാണ്. കഴിഞ്ഞ നാല്് വര്‍ഷത്തിനിടെ 27 തവണയാണ് ഇവിടെ പൈപ്പ് പൊട്ടിയത്. കൂറ്റന്‍ ജിആര്‍പി പൈപ്പാണ് പൊട്ടിത്തകര്‍ന്നത്.
ഞായറാഴ്ച രാവിലെയാണ് പൈപ്പ പൊട്ടിയത്. പൈപ്പ് പൊട്ടി വെള്ളം ഒഴുകിത്തുടങ്ങിയ ഉടന്‍ പമ്പിങ് നിര്‍ത്തിവച്ചു.
അടിക്കടിയുാകുന്ന പൈപ്പ്പൊട്ടലും അതുവഴിയുള്ള റോഡിന്റെ തകര്‍ച്ചയ്ക്കും മറ്റ് നാശനഷ്ടങ്ങള്‍ക്കും യഥാവിധി നഷ്ടപരിഹാരം നല്‍കാത്തതില്‍ പ്രദേശവാസികള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഓരോതവണ പൈപ്പ് പൊട്ടുമ്പോഴും നഷ്ടപരിഹാരം നല്‍കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കുമെങ്കിലും നല്‍കാറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. റോഡ് വെട്ടിപ്പൊളിക്കാതെ അറ്റകുറ്റപ്പണികള്‍ നടത്താനാവില്ല. അതുകൊണ്ടുതന്നെ പ്രദേശവാസികള്‍ വീണ്ടും പ്രതിഷേധമുയര്‍ത്തും. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ചയിലെ അറ്റകുറ്റപ്പണികളും തടസ്സപ്പെട്ടേക്കാം. ജനപ്രതിനിധികളുടെ സഹകരണത്തോടെ പ്രശ്നം പരിഹരിക്കാനാകുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു. ശനിയാഴ്ച വരെ ചേര്‍ത്തല താലൂക്കില്‍ കുടിവെള്ളവിതരണം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: