ആലപ്പുഴ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമേകി മട്ടാഞ്ചേരി പാലം ജനുവരി 12ന് തുറന്നു കൊടുക്കും. ഇത് സംബന്ധിച്ച് മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് ഉറപ്പ് നല്‍കിയതായി നഗരസഭാ അധികൃതര്‍ അറിയിച്ചു.
ഗതാഗതക്കുരുക്കില്‍ ശ്വാസം മുട്ടുന്ന യാത്രക്കാര്‍ക്ക് ഇത് ആശ്വാസമാകും. കഴിഞ്ഞ രണ്ടുവര്‍ഷമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിലച്ചിരുന്ന മട്ടാഞ്ചേരി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാധികൃതര്‍ മന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരുന്നു.
നിലവില്‍ രണ്ടരക്കോടി രൂപയാണ് പാലത്തിന്റെ നിര്‍മ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. നിലവില്‍ എഎസ് കനാലിന്റെ ഇരുകരകളിലുമുളള റോഡ് നല്ലനിലയിലുളളതാണെങ്കിലും പാലമില്ലാത്തതിനാല്‍ ശവക്കോട്ടപ്പാലം വഴിയാണ് വാഹനങ്ങള്‍ കടന്നുപോയിരുന്നത്. ഇത് ദേശീയപാതയില്‍ ഏറെ ഗതാഗതക്കുരുക്കിന് കാരണമായി. എന്നാല്‍ മട്ടാഞ്ചേരി പാലം തുറക്കുന്നതോടെ ഇതിന് പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: