തിരുവനന്തപുരം: കേരളത്തിലെ സാമൂഹ്യക്ഷേമ പെന്ഷന് കുടിശ്ശിക 1089.96 കോടി രൂപയാണെന്ന് സാമൂഹ്യക്ഷേമ മന്ത്രി ഡോ എം.കെ. മുനീര്‍ നിയമസഭയില്‍ പറഞ്ഞു. വാര്‍ധക്യകാല പെന്ഷന് കുടിശ്ശിക 366.09 കോടിയാണ്. 12.53 ലക്ഷം പേരാണ് ഈ പെന്ഷന് വാങ്ങുന്നത്. വികലാംഗ പെന്ഷന് 166.69 കോടിയും വിധവ പെന്ഷന് 553.19 കോടിയും അമ്പതു വയസ്സിന് മുകളില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്ഷന് 3.58 കോടിയും കുടിശ്ശികയുണ്ടെന്ന് മന്ത്രി പറഞ്ഞു.
റീസര്വെകളിലെ അപാകത പരിഹരിക്കാനായി ലഭിച്ച അപേക്ഷകളില്‍ 66,677 എണ്ണത്തില്‍ തീര്‍പ്പാകാനുണ്ടെന്ന് മന്ത്രി അടൂര്‍ പ്രകാശ് സഭയെ അറിയിച്ചു. വസ്തുവിന്റെ വിസ്തീര്‍ണ വ്യത്യാസം പരിഹരിച്ച് കിട്ടാനുള്ള അപേക്ഷകളില്‍ 7123 എണ്ണം തീര്‍പ്പാക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: