കുമളി: കുമളി ചെക്ക്പോസ്റ്റില്‍ വന്‍കഞ്ചാവ് വേട്ട. 2.1 കിലോഗ്രാം കഞ്ചാവുമായി പുനലൂര്‍ സ്വദേശി പിടിയില്‍. അഞ്ചല്‍, പാനറിമുകള്കൈ പുത്തന്‍വീട്ടില്‍ മൈതീന്‍ ഷാ(36) ആണ് പിടിയിലായത്. കമ്പത്ത് വാങ്ങിയ കഞ്ചാവ് കുമളി ചെക്ക്പോസ്റ്റിലൂടെ കടത്താന്‍ ശ്രമിക്കവേയാണ് ഇന്നലെ ഉച്ചയോടെയാണ് പിടിയിലായത്. 24000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു. എക്സൈസ് ഇന്‍സ്പെക്ടര്‍ സി ആര് സെല്‍വരാജ്, ഷാഫി അരവിന്ദാക്ഷന്, വി ഡി സേവ്യര്‍, സി പി കൃഷ്ണകുമാര്‍, എല്‍ദോ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: