കൂടാളി: നായാട്ടുപാറ മൂലക്കരിയില്‍ ആസൂത്രിതമായ അക്രമത്തിന് സിപിഎം നീക്കം. കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു കുടുംബത്തിലെ വഴക്കിനിടയില്‍ ഇടപ്പെട്ട് അക്രമം നടത്തി യ സിപിഎം സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയെന്ന കളള പ്രചരണം അഴിച്ചുവിട്ടാണ്് പ്രദേശത്ത് കരുതികൂട്ടി സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടുവെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി നടത്തുന്ന കളളപ്രചരണം പ്രദേശത്ത് അക്രമം വ്യാപിപ്പിക്കാനുളള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി കൂടാളി പഞ്ചായത്ത് കമ്മിറ്റി ചൂണ്ടിക്കാട്ടി. അക്രമത്തിനുളള നീക്കത്തില്‍ നിന്നും സിപിഎം പിന്മാറണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: