മുഖ്യമന്ത്രിക്ക് അസഹിഷ്ണുത: വി. മുരളീധരന്‍

Saturday 8 April 2017 9:40 pm IST

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേരളത്തിലെ മുന്നണി നേതൃത്വത്തിന് കടുത്ത അസഹിഷ്ണുതയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്‍. പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടുപോലും ചെല്ലാതിരുന്നയാളാണ് സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബീഹാറില്‍ ഒരു മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പരിവാരസമേതം അവിടെയെത്തുകയും ചെയ്തു. അസഹിഷ്ണുതയ്ക്ക് തെളിവാണിത്. അടല്‍ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം പങ്കെടുത്ത പരിപാടികള്‍ അന്നത്തെ മുഖ്യമന്ത്രിയും ഇടതു നേതാവുമായ ഇ. കെ. നായനാര്‍ ബഹിഷ്‌കരിച്ചിട്ടുണ്ട്. അഴിമതിയുടെ കാര്യത്തില്‍ മാത്രമല്ല ബിജെപിയോടുള്ള തൊട്ടുകൂടായ്മയുടെ കാര്യത്തിലും കേരളത്തിലെ രണ്ട് മുന്നണികളും ഒരേ മനസ്സുള്ളവരാണെന്ന് മുരളീധരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.