പമ്പാ സര്‍വ്വീസിന് ബസുകള്‍ കുറവ്: അയ്യപ്പ ഭക്തര്‍ ദുരിതത്തില്‍

Monday 14 December 2015 10:46 pm IST

ഷാല്‍. ഇ. ആര്‍ കോട്ടയം: കോട്ടയത്തു നിന്നും പമ്പയിലേക്ക് സര്‍വ്വീസ് നടത്താന്‍ ആവശ്യത്തിന് ബസ്സുകള്‍ ഇല്ലാത്തത് അയ്യപ്പഭക്തന്മാരെ വലയ്ക്കുന്നു. 33 ബസ്സുകളാണ് കെഎസ്ആര്‍ടിയില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നുമായി പമ്പയിലേക്ക് സര്‍വ്വീസ് നടത്തുന്നത്. ഈ ബസ്സുകള്‍ ദിനംപ്രതി 75ല്‍ പരം സര്‍വ്വീസാണ് നടത്തുന്നത്. ഇത് അപര്യാപ്തമാണ്. ഇന്നലെ വൈകിട്ട് റെയില്‍വേ സ്റ്റേഷനില്‍ പമ്പാ സര്‍വ്വീസുകളുടെ അഭാവം ഭക്തരുടെ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു. ഇന്നലെ ഉച്ചയോടുകൂടി എത്തേണ്ട രണ്ട് ട്രെയിനുകള്‍ വൈകിട്ട് 5 മണിയോടു കൂടി എത്തിയപ്പോഴാണ് പ്രതിസന്ധി ഉണ്ടായത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നും നിരവധി അയ്യപ്പഭക്തന്മാരാണ് ഈ ട്രെയിനുകളില്‍ എത്തിച്ചേര്‍ന്നത്. കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരില്‍ 40 ശതമാനം സ്ത്രീകളാണ്. അതിനാല്‍ പമ്പാ സര്‍വ്വീസിന് ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നു. ടിക്കറ്റ് മെഷീനുകള്‍ ആവശ്യത്തിന് ഇല്ലാത്തതിനാല്‍ പലരും പമ്പാ സര്‍വ്വീസിന് തയ്യാറാകുന്നില്ലെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ആഞ്ച് കെഎസ്ആര്‍ടിസി ബസ്സുകള്‍ പാര്‍ക്ക് ചെയ്യുവാനുള്ള അനുമതിയാണുള്ളത്. 50 ബസ്സുകള്‍ ലഭിച്ചാല്‍ മാത്രമേ നിലവിലുള്ള പ്രസിസന്ധിക്ക് ആശ്വാസമാകുകയുള്ളു. ഇതിനനുസരിച്ച് ജീവനക്കാരുടെ എണ്ണവും, ടിക്കറ്റ് മെഷീനുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കണം. ഇതിനായി സര്‍ക്കാര്‍ അവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നുമാണ് ജീവനക്കാര്‍ പറയുന്നത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ആഞ്ച് കെഎസ്ആര്‍ടിസി ബസ്സുകള്‍ പാര്‍ക്ക് ചെയ്യുവാനുള്ള അനുമതിയാണുള്ളത്. പലപ്പോഴും ട്രെയിനുകളില്‍ 10 ബസ്സില്‍ കയറാവുന്ന ഭക്തരാണ് എത്തിച്ചേരുന്നത്. ബാക്കിയുള്ള ബസ്സുകള്‍ സബ്ജയിലിന് സമീപത്താണ് പാര്‍ക്ക് ചെയ്യുന്നത്. റെയില്‍വേ സ്റ്റേഷനില്‍ കിടക്കുന്ന ബസ്സുകള്‍ പോകുന്നതനുസരിച്ചാണ് സബ്ജയിലിന് സമീപത്തുകിടക്കുന്ന ബസ്സുകള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്നത്. റെയില്‍വേ സ്റ്റേഷനില്‍ അയ്യപ്പ ഭക്ത ശ്രമിക്കുന്നുവെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. ഇക്കാരണങ്ങള്‍ നിരവധി തവണ പോലീസിനേയും ബന്ധപ്പെട്ടവരേയും അറിയിച്ചിട്ട് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.