കോട്ടയം: തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാര്‍മഠത്തില്‍ രാമയണകഥകളുടെ കഥകളി അവതരണത്തിന്റെ ഭാഗമായി തോരണയുദ്ധം കഥകളി നടന്നു. ഹനുമാനായി കലാമണ്ഡലം സോമനും ലങ്കാലക്ഷ്മിയായി കലാമണ്ഡലം പാര്‍ത്ഥസാരഥിയും രാവണനായി ഡോ.ഏറ്റുമാനൂര്‍ കണ്ണനും സീതയായി കലാമണ്ഡലം ആരോമലും ഉദ്യാനപാലകരായി കലാമണ്ഡലം വിവേകും, കലാമണ്ഡലം അതുലും അരങ്ങിലെത്തി. സംഗീതം കലാമണ്ഡലം സുരേന്ദ്രന്, കലാമണ്ഡലം യശ്വന്ത്, ചെണ്ട കലാമണ്ഡലം ശ്രീഹരി, കലാമണ്ഡലം ശ്രീരാജ്, മദ്ദളം കലാനിലയം മനോജ്, ആര്.എല്‍.വി.സുദേവ് വര്‍മ്മ, ചുട്ടി ചിങ്ങോലി പുരുഷോത്തമന് തുടങ്ങിയവര്‍ പശ്ചാത്തലം ഒരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: