എലിക്കുളം: ശ്രീഭഗവതി ക്ഷേത്രത്തില്‍ മുപ്പതാംകള മഹോത്സവം ബുധനാഴ്ച. ചൊവ്വാഴ്ച രാവിലെ 7 മുതല്‍ വിശേഷാല്‍ പൂജകള്‍, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി. തന്ത്രി കടിയക്കോല്‍ കൃഷ്ണന് നമ്പൂതിരി മുഖ്യ കാര്‍മികത്വവും മേല്‍ശാന്തി ഈശ്വരന് നമ്പൂതിരി സഹകാര്‍മികത്വവും വഹിക്കും. 9 മുതല്‍ ശ്രീബലി. വൈകിട്ട് 5 മുതല്‍ കാഴ്ചശ്രീബലി. രാത്രി 7ന് നൃത്തനിശ.
ബുധനാഴ്ച മുപ്പതാംകള മഹോത്സവം. രാവിലെ 8 മുതല്‍ ശ്രീബലി. വൈകിട്ട് 4 മുതല്‍ കാഴ്ചശ്രീബലി. മഞ്ചക്കുഴി കാണിക്കമണ്ഡപത്തിലേക്ക് എഴുന്നള്ളിപ്പും താലപ്പൊലിയോടെ തിരിച്ചെഴുന്നള്ളിപ്പും. നാദസ്വരം ആറന്മുള ജി. ശ്രീകുമാര്‍. സ്പെഷ്യല്‍ പാണ്ടിമേളം. ചൊവ്വല്ലൂര്‍ മോഹനവാര്യരും 40ല്‍പ്പരം കലാകാരന്മാരും. 17ന് രാത്രി 7ന് കളംകാഴ്ച. വിളക്കിനെഴുന്നള്ളിപ്പ്, പള്ളിനായാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: