ആലക്കോട്: സംസ്ഥാന മന്നം ട്രോഫി ഗെയിംസ് വോളിബോള്‍ മത്സരത്തില്‍ ആലക്കോട് എന്‍എസ്എസ് എച്ച്എസ്എസ് ജൂനിയര്‍ വിഭാഗത്തിലും സീനിയര്‍ വിഭാഗത്തിലും രണ്ടാം സ്ഥാനം നേടി. തുടര്‍ച്ചയായി എട്ടാം തവണയാണ് ആലക്കോട് എന്‍എസ്എസ് എച്ച്എസ്എസ് ടീം ഫൈനലില്‍ എത്തുന്നത്. കഴിഞ്ഞവര്‍ഷം സീനിയര്‍ ടീം ഒന്നാം സ്ഥാനം നേടിയിരുന്നു. സീനിയര്‍ ടീം തുടര്‍ച്ചയായി ആറ് തവണ ട്രോഫി നേടിയിരുന്നു. പരീശീലകന് രാജേഷ് മാസ്റ്ററുടെ നേതൃത്വത്തില്‍ പരിശീലനം നേടുന്ന ടീം സബ് ജില്ലാ മത്സരത്തില്‍ ഗോള്‍ഡ് ജൂനിയര്‍ ടീം കപ്പ് നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: