നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Tuesday 15 December 2015 10:10 am IST

തിരുവനന്തപുരം: മന്ത്രി കെ.ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ഇക്കാര്യം സഭ നിര്‍ത്തി വച്ച് ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കേസില്‍ ക്വിക്ക് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട് വന്നിട്ടും കെ.ബാബു മന്ത്രി സ്ഥാനത്ത് തുടരുകയാണ്.ഈ സാഹചര്യത്തില്‍ തൃപ്തികരമായ അന്വേഷണം നടക്കുമെന്ന് കരുതുന്നില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് സുരേഷ് കുറുപ്പ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കെ എം മാണിയെ ഇറക്കി വിട്ടവര്‍ ബാബുവിനെ രക്ഷിക്കുന്നതായി പ്രതിപക്ഷം കുറ്റപ്പെടുത്തി. വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് കോടതി തള്ളിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല ചര്‍ച്ചയ്ക്കിടെ പറഞ്ഞു. അതേസമയം,  കേരള സാങ്കേതിക സര്‍വകലാശാല പരീക്ഷ നടത്തിപ്പില്‍ ക്രമകേട് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയ്ക്കിടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയത്. പരീക്ഷാ നടത്തിപ്പ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചിട്ടില്ലെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ് മറുപടി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.