മേയറുടെ പതിമൂന്നിന പരിപാടിക്ക് കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ അംഗീകാരം

Tuesday 15 December 2015 12:23 pm IST

കോഴിക്കോട്: നഗരവാ സികളുടെ അടിസ്ഥാന പ്രശ് നങ്ങള്‍ പരിഹരിക്കുന്നതിനും കോര്‍പ്പറേഷന്‍ ഭരണം സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുമായി മേയര്‍ വി.കെ.സി. മമ്മദ് കോയ പ്രഖ്യാപിച്ച പതിമൂന്നിന പരിപാടികള്‍ക്ക് കോര്‍പ്പറേഷന്‍ കൗണ്‍സി ല്‍ യോഗം അംഗീകാരം നല്‍കി. ഇന്നലെ രാവിലെ ചേര്‍ന്ന കൗണ്‍സിലിന്റെ പ്രഥമയോഗമാണ് 105-ാമത് അജണ്ടയായി വിഷയം പരിഗ ണിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. വിഷയം കൗണ്‍സിലില്‍ ചര്‍ ച്ച ചെയ്യുന്നതിന് മുമ്പ് മേയര്‍ നടത്തിയ പ്രഖ്യാപനം ശരി യായില്ലെന്നായിരുന്നു പ്രതിപക്ഷത്ത് നിന്നുള്ളവരു ടെ വിമര്‍ശനം. മേയര്‍ മുന്നോട്ടുവെച്ച പദ്ധതികള്‍ നഗരവാസി കളുടെ അടിയന്തിര പ്രശ്‌ന ങ്ങള്‍ക്ക് പരിഹാരമേകുന്ന താണെന്നും നടപ്പാക്കുന്ന തിനായി കൃത്യമായ നടപ ടികള്‍ വേണമെന്നും ബിജെ പി കക്ഷിനേതാവ് നമ്പിടി നാരായണന്‍ പറഞ്ഞു. പതിമൂന്നിന പരിപാടികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ അഡ്വ.പി.എം സുരേഷ്ബാബു പറഞ്ഞു. ഇക്കാര്യത്തില്‍ നടപടിക്രമം ഉണ്ടാവണ്ടേതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി സമയബന്ധിതമായി നടപ്പാക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കണമെന്നും നിര്‍ദേശിച്ചു. ഈ വിഷയത്തില്‍ കൗണ്‍സിലിനെ മുഖവിലക്കെടുക്കാന്‍ ഭരണപക്ഷം തയാറാവണമെന്ന് മൂസ്ലീംലീഗ് കൗണ്‍സിലര്‍ സി. അബ്ദുറഹിമാന്‍ പറഞ്ഞു. കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് വാര്‍ത്താസമ്മേളനം നടത്തി അവതരിപ്പിച്ചത് അനുചിതമായെന്നും അബ്ദുറഹിമാന്‍ ചൂണ്ടിക്കാട്ടി. മേയറുടെ പ്രഖ്യാപനം കൗണ്‍സിലിനെ നോക്കുകുത്തിയാക്കുന്ന നടപടിയാണെന്ന് സോഷ്യലിസ്റ്റ് ജനതയിലെ പി. കിഷന്‍ചന്ദ് പറഞ്ഞു. കൗണ്‍സിലിന്റെ അംഗീകാരമില്ലാതെയാണ് മേയര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇത്തരം രീതികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിമൂന്നിന പരിപാടിയുടെ ഭാഗമായി മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കും. നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും ഒറ്റത്തവണ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കും. മാലിന്യസംസ്‌കരണം കാര്യക്ഷമമാക്കാന്‍ സന്നദ്ധ സംഘടനകളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും സഹകരണത്തോടെ ജനകീയ കമ്മിറ്റികള്‍ രൂപീകരിക്കും. മാര്‍ച്ച് മാസത്തോടെ നഗരത്തില്‍ 3000 എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിക്കും. ഓഫീസ് സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജനുവരി മുതല്‍ ജീവനക്കാര്‍ക്ക് പഞ്ചിംഗ് സമ്പ്രദായം നടപ്പാക്കും. നഗരവികസനത്തിന് ആവശ്യമായ പദ്ധതികള്‍ തയാറാക്കുന്നതിന് സിറ്റി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി രൂപീകരിക്കും. നഗരത്തിലെ പൊതുടോയ്‌ലറ്റുകള്‍ നവീകരിക്കും. സഹകരണസ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ പുതിയ പൊതുടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. നഗരത്തിലെ തൊഴിലിടങ്ങളില്‍ കുടിവെള്ളമുള്‍പ്പെടെയുള്ള പ്രാഥമികസൗകര്യങ്ങള്‍ ഉറപ്പാക്കും. വാഹന പാര്‍ക്കിംഗിനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. കൂടുതല്‍ പ്രദേശങ്ങളില്‍ സ്വകാര്യപങ്കാളിത്തത്തോടെ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കും. പൊതുശ്മശാനങ്ങള്‍ ആധുനിക സൗകര്യത്തോടെ നവീകരിക്കും. മാവൂര്‍റോഡ് വൈദ്യുതി ശ്മശാനം മാര്‍ച്ച് മാസത്തോടെ തുറന്നുകൊടുക്കും. റോഡുകളുടെ അറ്റകുറ്റപണി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. നൂലാമാലകളില്‍ കുടുങ്ങി വീടു നിര്‍മാണത്തിന് അനുമതി ലഭിക്കാത്ത ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ അദാലത്തുകള്‍ നടത്തും. അഞ്ചു സെന്റ് വരെ സ്ഥലമുള്ളവരുടെ അപേക്ഷകളാണ് ഇതിനായി പരിഗണിക്കുക. കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിനായി ജപ്പാന്‍ പദ്ധതിയുടെ പ്രവര്‍ത്തനം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തും. സന്നദ്ധ സംഘടനകളുടെയും റസിഡന്റ് അസോസിയേഷനുകളുടെയും സഹായത്തോടെ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും. പാലിയേറ്റീവ് പ്രവര്‍ത്തനത്തില്‍ ശക്തമായി ഇടപെടുമെന്നും പതിമൂന്നിന പരിപാടികളില്‍ പറയുന്നു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണന്‍, പി.സി രാജന്‍, എം.സി അനില്‍കുമാര്‍, സിപിഎം കൗണ്‍ സിലര്‍മാരായ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എം. പത്മാ വതി, ബിജെപി കൗണ്‍സില ര്‍മാരായ ടി. സതീഷ്‌കുമാര്‍, ഇ. പ്രശാന്ത് കുമാര്‍, നവ്യ ഹരിദാസ്, ലീഗ് കൗണ്‍സി ലര്‍മാരായ കെ.ടി. ബീരാന്‍കോയ, എം. കുഞ്ഞാമുട്ടി, സി. അബ്ദുറഹിമാന്‍, അഡ്വ. പി.എം നിയാസ്, ഉഷാദേവി ടീച്ചര്‍, വിദ്യാ ബാലകൃഷ്ണന്‍ തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.