മുംബൈ: അഴിമതിക്കെതിരെയുള്ള ലോക്പാല്‍ ബില്‍ പാര്‍ലമെന്റ് പരിഗണിക്കുന്ന സാഹചര്യത്തില്‍ എന്തിനാണ് പ്രതിഷേധ സമരം നടത്തുന്നതെന്ന് അന്നാ ഹസാരെയോട് ബോംബെ ഹൈക്കോടതി ചോദിച്ചു. ബാന്ദ്ര-കുര്‍ള കോംപ്ലക്സിലെ എം.എം.ആര്.ഡി.എ. ഗ്രൗണ്ട് സമരത്തിനായി വാടക കുറച്ചുതരണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
പ്രശ്നത്തില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ലോക്പാല്‍ ബില്ലിന്റെ പേരില്‍ സമാന്തര ക്യാന്‍വാസിങ് നടത്തുരുതെന്നും നിര്‍ദ്ദേശിച്ചു. ഹസാരെയ്ക്ക് മാത്രമായി ഇളവ് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ കോടതി ഇടപെട്ടാല്‍ അത് പാര്‍ലമെന്റിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: