കൊച്ചി: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ ലാന്‍ഡ് റവന്യു കമ്മീഷണറുമായ ടി. ഒ. സൂരജിന്റെ വെണ്ണലയിലുള്ള വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കേസിലാണ് റെയ്ഡ് നടത്തിയത്.
ഇതു സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തല്‍ ഈ ഘട്ടത്തില്‍ നടത്താന്‍ പറ്റില്ലയെന്നും എന്‍ഫോഴ്സ്മെന്റ് ജോയിന്റ് ഡയറക്ടര്‍ ജോണ്‍ കിംഗസ്്ലി വ്യക്തമാക്കി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍പ് പലവട്ടം വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ടി.ഒ. സൂരജിന്റെ വസതിയിലും മറ്റും പരിശോധന നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: