കടമ്പനാട് പീഡനം: സാംസ്‌കാരിക നായകര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയ

Tuesday 15 December 2015 4:22 pm IST

കൊല്ലം: ദളിത് പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കെട്ടിയിട്ട് കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ നിശബ്ദത പുലര്‍ത്തുന്ന സാംസ്‌കാരിക നായകര്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കുമെതിരെ സോഷ്യല്‍മീഡിയകളില്‍ വന്‍ പ്രതിഷേധം ഉയരുന്നു. കേരളത്തിലെ മനസാക്ഷിയെ ഞെട്ടിച്ച പീഡനമായിട്ടും എന്തിനും ഏതിനും പ്രതികരിക്കുന്ന ഒരു പറ്റം സാംസ്‌കാരിക നായകന്‍മാര്‍ പുലര്‍ത്തുന്ന മൗനത്തിനെതിരെയാണ് പ്രതിഷേധം. സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്കിലും വാട്ട്‌സാപ്പിലുമാണ് പ്രതിഷേധകൊടുങ്കാറ്റ് അലയടിക്കുന്നത്. എന്തിനും ഏതിനും ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന ചാനലുകള്‍ ഈ വിഷയത്തിന് വേണ്ടത്ര കവറേജ് നല്‍കുന്നില്ലെന്നും പോസ്റ്റുകള്‍ കുറ്റപ്പെടുത്തുന്നു. കേരളത്തെ ഞെട്ടിച്ച പീഡനമായിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ ചാനലുകള്‍ക്ക് പ്രിയം ആര്‍.ശങ്കറിന്റെ പ്രതിമാ അനാച്ഛാദനവുമായി ബന്ധപ്പെട്ട വിഷയമാണെന്നും പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ഏത് വിഷയത്തിലും അഭിപ്രായം പറയുന്ന വി.ടി.ബലറാം എംഎല്‍എക്ക് കണക്കിന് പരിഹാസം ഉണ്ട്. പീഡനക്കേസ് പ്രതിയും ബലറാം എംഎല്‍എയും ഒന്നിച്ചുള്ള ഫോട്ടോയും ഫേസ് ബുക്കില്‍ വൈറലായി. ഉത്തരേന്ത്യയല്ല പ്രബുദ്ധ കേരളത്തിലാണ്, പ്രതികരിക്കുന്നില്ലെ സാംസ്‌കാരിക നായകന്‍മാരെ ഇങ്ങനെ പോകുന്നു ഫേസ്ബുക്കിലെ പോസ്റ്റുകള്‍. ദൃശ്യമാധ്യമങ്ങളും സാംസ്‌കാരിക നായകന്‍മാരും അവഗണിച്ച സംഭവം സോഷ്യല്‍മീഡിയകള്‍ ഏറ്റെടുത്തിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.