കുന്നത്തൂര്‍: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ ആദ്യം പ്രതിപ്പട്ടികയില്‍ നിന്നും പോലീസ് ഒഴിവാക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്ത കരുനാഗപ്പള്ളി പുതിയകാവ് സ്വദേശി പ്രമോദിനെ തെളിവെടുപ്പിനായി ശൂരനാട് പോലീസ് സ്റ്റേഷനിലെത്തിച്ചു.
ശൂരനാട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ പ്രതിയായിട്ടുള്ളത്. തുടക്കത്തില്‍ ഇയാളെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ഇയാള്‍ പീഡിപ്പിച്ചിട്ടില്ല അതിനാല്‍ പീഡനത്തിന് കൂട്ടുനിന്നുവെന്ന കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാളുടെ വാഹനമാണ് മറ്റ് പ്രതികള്‍ ഉപയോഗിച്ചതെന്നും കണ്ടെത്തി. പീഡനത്തിനായി ഉപയോഗിച്ച ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: