ആലപ്പുഴ: ജില്ലയുടെ തീരപ്രദേശം അന്യസംസ്ഥാനക്കാരും വിദേശികളുമടക്കം തീറെഴുതി വാങ്ങുന്നത് ജില്ലാ ഭരണകൂടം അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന് ആവശ്യപ്പെട്ടു. റവന്യൂ അധികൃതരുടെ ഒത്താശയോടെ തീരപരിപാലന നിയമം ലംഘിച്ച് പുറമ്പോക്ക് ഭൂമിയടക്കം റിസോര്‍ട്ട് മാഫിയ കയ്യടക്കുന്ന ഈ നടപടി രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്.
തീരദേശവാസികള്‍ തീരദേശത്തുനിന്ന് പലായനം ചെയ്യുന്നത് അന്വേഷിക്കുകയും കയ്യേറ്റക്കാരെ നിലയ്ക്കു നിര്‍ത്താനുള്ള നടപടി സ്വീകരിക്കണമെന്ന് ബിജെപി അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ഡി. പ്രദീപ്, വി. ബാബുരാജ്, ബൈജു കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: