ജനദ്രോഹ നയങ്ങള്‍ക്കെതിരെ കര്‍ഷകമോര്‍ച്ച സമരം നടത്തും

Tuesday 15 December 2015 8:03 pm IST

മാവേലിക്കര: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെയും, വിലക്കയറ്റത്തിനെതിരെയും, കര്‍ഷകവഞ്ചനയ്‌ക്കെതിരെയും കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ സമരം നടത്തുമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന്‍ പറഞ്ഞു. കര്‍ഷകമോര്‍ച്ച ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2014 മെയ് മാസം മുതല്‍ കുടിശ്ശികയായ കര്‍ഷക പെന്‍ഷനുകള്‍ ഉടന്‍ വിതരണം നടത്തണമെന്നും, നാളികേര കര്‍ഷകരെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജില്ലയിലെ മുഴുവന്‍ അസിസ്റ്റന്റ് കൃഷി ഓഫീസുകളിലേക്കും കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് എം.വി. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് എസ്.ഉണ്ണികൃഷ്ണന്‍, സെക്രട്ടറി റ്റി. ബാലചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി.ദേവാനന്ദ്, റ്റി.മുരളി, കമ്മറ്റിയംഗങ്ങളായ മാന്നാര്‍ സതീഷ്, രാജന്‍ കല്ലടാല്‍, ജില്ലാ സെക്രട്ടറിമാരായ ആര്‍.ഡി. ഉണ്ണികൃഷ്ണന്‍, എ.ജി. പ്രകാശന്‍, എന്‍.കെ. സുകുമാരന്‍, മണ്ഡലം പ്രസിഡന്റുമാരായ എന്‍.ബാബു വാരനാട്, മനുതെക്കേടത്ത്, രജീഷ്, കെ.ആര്‍. മോഹന്‍ദാസ്, ജനാര്‍ദ്ദനന്‍പിള്ള, കെ. ഹരിക്കുട്ടന്‍, വി.എസ്. അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.