അഖിലഭാരത ഭാഗവതസത്രം 18മുതല്‍ 27 വരെ

Tuesday 15 December 2015 8:40 pm IST

ആലപ്പുഴ: 33-ാമത് അഖില ഭാരത ഭാഗവത മഹാസത്രം ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരീ ക്ഷേത്രത്തില്‍ 18 മുതല്‍ 27 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 18ന് വൈകിട്ട് 5ന് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍ സത്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള ഭാഗവത സമര്‍പ്പണവും പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ സത്രസന്ദേശവും നല്‍കും. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അനുഗ്രഹപ്രഭാഷണം നടത്തും. സത്രനിര്‍ഹണ സമിതി ചെയര്‍മാന്‍ ടി.കെ.എ. നായര്‍ അദ്ധ്യക്ഷത വഹിക്കും. കെ.ജി. ശ്രീധരപ്പണിക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പി.ഗോപാലകൃഷ്ണന്‍ നായര്‍ സ്വാഗതവും കെ. വിനയചന്ദ്രന്‍ നന്ദിയും പറയും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രമുഖര്‍ പ്രഭാഷണം നടത്തും. അഞ്ചുലക്ഷത്തോളം ഭക്തര്‍ വിവിധ ദിവസങ്ങളിലായി ക്ഷേത്രത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നുനേരവും അന്നദാനത്തിലും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്നതിന് പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാദിവസവും ഭജന, സംഗീതപരിപാടികള്‍, നൃത്തോത്സവം, കഥകളി, തിരുവാതിരകളി തുടങ്ങിയവ അരങ്ങേറും. ക്ഷേത്രത്തില്‍ കളഭാഭിഷേകം, ശ്രീധന്വന്തരീഭാവത്തില്‍ ചന്ദനച്ചാര്‍ത്തും ഉണ്ടാവും. സത്രനിര്‍വ്വഹണ സമിതി വൈസ് ചെയര്‍മാന്‍ കെ.ജി. ശ്രീധരപ്പണിക്കര്‍, പ്രോഗ്രാം ചെയര്‍മാന്‍ പള്ളിപ്പുറം പരമേശ്വരക്കുറുപ്പ്, എന്‍. വിനയകുമാര്‍, ആര്‍. സുധീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. കലവറ നിറയ്ക്കല്‍ 17ന് ചേര്‍ത്തല: 18 മുതല്‍ 27 വരെ മരുത്തോര്‍വട്ടം ധന്വന്തരീക്ഷേത്രത്തില്‍ നടക്കുന്ന അഖില ഭാരത ശ്രീമദ് ഭാഗവതസത്ത്രത്തിന്റെ കലവറ നിറയ്ക്കല്‍ ചടങ്ങ് നാളെ രാവിലെ 10 ന് നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സത്രനിര്‍വഹണ സമിതി വൈസ് ചെയര്‍മാന്‍ കെ.ജി. ശ്രീധരപ്പണിക്കര്‍ അദ്ധ്യക്ഷത വഹിക്കും. ഡോ. രേണുക വിശ്വനാഥ്, വി.കെ. ഗൗതം, ലീല കെ. നായര്‍ എന്നിവര്‍ വിഭവ സമര്‍പ്പണം നിര്‍വഹിക്കും. പി.കെ. പരമേശ്വരക്കുറുപ്പ്, കെ. അജയകുമാര്‍, ജി. സജികുമാര്‍, ജി. സുരേന്ദ്രന്‍നായര്‍ എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.