കൊച്ചി: പമ്പ മലിനമാക്കുന്നതുള്പ്പെടെയുള്ള കുറ്റങ്ങളില്‍ നടപടി സ്വീകരിക്കുന്നതിന് പമ്പയില്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ക്യാമ്പ് സിറ്റിംഗിന് സൗകര്യമൊരുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ശബരിമല, നിലയ്ക്കല്‍, പമ്പ തുടങ്ങിയ പ്രദേശങ്ങളുടെ ചുമതലയുള്ള മജിസ്ട്രേറ്റിന് ക്യാമ്പ് സിറ്റിംഗ് നടത്താന്‍ ഈ വിഷയം ഹൈക്കോടതിയുടെ ഭരണസമിതിയില്‍ വയ്ക്കാന്‍ രജിസ്ട്രിക്ക് ജസ്റ്റിസ് തോട്ടത്തില്‍.
ബി. രാധാകൃഷ്ണന്, ജസ്റ്റിസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശം നല്കി. പമ്പയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു സമീപത്തെ വനംവകുപ്പിന്റെ കെട്ടിടത്തില്‍ സൗകര്യമുണ്ടാകുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ബോധിപ്പിച്ചു. ഇക്കാര്യം സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ അഭിഭാഷകന് അറിയിക്കാന്‍ നിര്‍ദ്ദേശിച്ച ഡിവിഷന് ബെഞ്ച് ഈ വിഷയം ഡിസംബര്‍ 17ന് പരിഗണിക്കാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: