ചെറുതുരുത്തി: ജന്മഭൂമിക്കെതിരെ എസ് ഐയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ചേലക്കര എസ്ഐ ജിബു ജോണാണ് വിവാദ പോസ്റ്റിട്ടത്. തദ്ദേശ തെരഞ്ഞടുപ്പ് സമയത്തെ ബിജെപി തരംഗം എടുത്തു കാണിച്ച പത്രത്തിന്റെ വാര്‍ത്തയെ പരിഹസിക്കുന്ന തരത്തിലാണ് എസ്ഐയുടെ പോസ്റ്റ്.
നിരവധി സിപിഎം അനുകൂല പോസ്റ്റുകളും ജിബുജോണ്‍ തിനംകാലയില് എന്ന എസ്ഐയുടെ ഫേസ്ബുക്ക് പേജിലുണ്ട്. സര്‍ക്കാര്‍ ഉദേ്യാഗസ്ഥന് തന്നെ ഇത്തരത്തിലുള്ള വിവാദ പോസ്റ്റുകള്‍ ഇട്ട നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
എസ്ഐ സിപിഎമ്മിന് അനുകൂലമായി പരസ്യനിലപാടുകള്‍ സ്വീകരിക്കുക പതിവണെന്നും ആക്ഷേപമുണ്ട്. സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ച എസ്.ഐക്കെതിരെ പ്രദേശവാസികള്‍ പരാതി നല്‍കാനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: