അടിമാലി: വാളറ പന്ത്രണ്ടാം മൈലില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പന്ത്രണ്ടാംമൈലില്‍ എരുവതടത്തില് ഷിബു(35) ഭാര്യ ജോസ്ന (28) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച്ച രാത്രി 11 മണിക്കാണ് സംഭവം. ബലമായി ഭാര്യയെ ആസിഡ് കുടിപ്പിക്കാനുള്ള ശ്രമത്തില്‍ ആസിഡ് ജോസ്നയുടെ ദേഹത്തുകൂടി ഒഴിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ജോസ്നയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം വീട്ടില്‍ നിന്നും ഇറങ്ങി ഓടിയ ഷിജു തിരികെ വീട്ടില്‍ വന്ന് തൂങ്ങി മരിക്കുകയായിരുന്നു.
കുടുംബവഴക്കിനെത്തുടര്‍ന്ന് ഏറെ കാലമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു ഇരുവരും.അടുത്ത കാലത്താണ് ഒന്നിച്ച് ജീവിക്കുവാന്‍ തുടങ്ങിയത്. സംശയമാണ് കൊലപാതകത്തിന് കാരണം എന്ന്് പറയപ്പെടുന്നു. അടിമാലി സിഐ സജിമാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: