കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയായ പാമ്പാടി ആര്‍ഐടിയുടെ സില്‍വര്‍ ജൂബിലി സമാപം ഉദ്ഘാടനം ചെയ്യാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ക്ഷണിച്ചിരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് പ്രോട്ടോക്കോള്‍ പ്രസംഗിക്കുന്ന മുഖ്യമന്ത്രി വ്യക്തമാക്കണെമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ എന്‍.ഹരി ആവശ്യപ്പെട്ടു. സോണിയാഗാന്ധി ഒരു എം.പി.മാത്രമാണ് എന്നാല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ എന്ന നിലയിലാണ് സോണിയയെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്. ഇതിലൂടെ സര്‍ക്കാര്‍ പരിപാടിയാക്കി മാറുകയാണെന്നും എന്‍.ഹരി ആരോപിച്ചു. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നയം വ്യക്തമാക്കേണ്ടതുണ്ട്. ജനാധിപത്യ മര്യാദകളും കീഴ്വഴക്കങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയ്യുന്നത്. സര്‍ക്കാര്‍ പരിപാടി പാര്‍ട്ടി പരിപാടിയാക്കി മാറ്റുന്നതിനെതിരെ ബിജെപി ശക്തമായി പ്രതികരിക്കും. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ നിലപാടെന്താണെന്ന് വ്യക്തമാക്കണം. കലോത്സവം മാറ്റിവച്ചതും സോണിയയുടെ സന്ദര്‍ശനം പ്രമാണിച്ചാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: