കണ്ണൂര്‍: കോര്പ്പറേഷന് പരിധിയിലുളളവര്‍ക്ക് ഇനി പയ്യാമ്പലം ശ്മശാനത്തില്‍ സൗജന്യമായി മൃതദേഹം സംസ്കരിക്കാം. ഇന്നലെ ചേര്‍ന്ന കണ്ണൂര്‍ കോര്പ്പറേഷന് യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. നിലവില്‍ പളളിക്കുന്ന് പഞ്ചായത്ത് പരിധിയിലുളളവര്‍ക്ക് ശ്മശാനം ഉപയോഗിക്കുന്നതിന് പണം നല്‍കേണ്ടതില്ല. എന്നാല്‍ ഇനി മുതല്‍ കോര്‍പ്പറേഷന്റെ ഭാഗമായ എല്ലാ പഞ്ചായത്തുകളിലുളളവര്ക്കും സൗജന്യമായി ശ്മശാനം ഉപയോഗപ്പെടുത്താം. നിലവില്‍ 900 രൂപയാണ് പളളിക്കുന്ന് പഞ്ചായത്ത് ശ്മശാനം ഉപയോഗിക്കുന്നവരില്‍ നിന്നും ഈടാക്കുന്നത്. ഇനിയങ്ങോട്ട് മാര്‍ച്ച് മാസം വരെ ശ്മശാനം ഉപയോഗിക്കുന്നവരുടെ ബാധ്യത കോര്‍പ്പറേഷന്റെ സോണല്‍ ഓഫീസുകളായി പ്രവര്‍ത്തിക്കുന്ന പഴയ പഞ്ചായത്ത് ഓഫീസുകള്‍ ഏറ്റെടുക്കാനും മാര്‍ച്ച് മാസം മുതല്‍ കോര്പ്പറേഷന് നേരിട്ടേറ്റെടുക്കാനുമാണ് തീരുമാനം. യോഗത്തില്‍ കോര്പ്പറേഷന് മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: