കണ്ണൂര്‍: പയ്യാമ്പലം സംഗീത റസിഡന്റ് അസോസിയേഷന് കുടുംബ സംഗമം 18 ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കോര്പ്പറേഷന് മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്യും. അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനവും അന്നേ ദിവസം നടക്കും. പയ്യാമ്പലം പ്രദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി പിന്നോക്കാവസ്ഥ പരിഹരിക്കാനായി വിവിധ പ്രവര്‍ത്തന പദ്ധതികള്‍ അസോസിയേഷന് ആരംഭിച്ചതായി ഇവര്‍ പറഞ്ഞു. പയ്യാമ്പലം ശ്മശാനത്തില്‍ നിന്നുളള പരിസര മലിനീകരണം തടയാനുളള പദ്ധതികള്‍, നിരവധി വന്‍കിട ഫ്ളാറ്റുകളുളള പ്രദേശം എന്ന നിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, പ്രദേശത്തെ റോഡുകള്‍ക്ക് ലെയിനുകളാക്കി പേര് നല്കി പ്രദേശത്ത് എത്തിപ്പെടുന്ന പുറത്തു നിന്നുളളവര്‍ക്ക് എത്രയും പെട്ടെന്ന് വീടുകള്‍ തിരിച്ചറിയാന്‍ സംവിധാനം ആവിഷ്ക്കരിക്കുക, മെയില്‍ റോഡ് ജംഗ്ഷനില്‍ ട്രാഫിക് അയലന്റുകള്‍ സ്ഥാപിക്കുക തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി അസോസിയേഷന് മുന്നിട്ടിറങ്ങുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ അസോസിയേഷന് സെക്രട്ടറി തറമ്മല്‍ രാജേന്ദ്രന്,പി.സി.മിത്രന്,വീണ,അഡ്വ.വിമല തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: